Wednesday 23 April 2014



നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു

നാഴിയിടങ്ങഴി മണ്ണുണ്ട്

നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു

നാഴിയിടങ്ങഴി മണ്ണുണ്ട് ഒരു

നാഴിയിടങ്ങഴി മണ്ണുണ്ട്

അതില്‍ നാരായണ കിളി കൂട് പോലുള്ളൊരു

നാല് കാലോല പുരയുണ്ട് ...........

മരിക്കുന്ന സമയത്ത് പി ഭാസ്കരൻ- നമ്മുടെ ഭാസ്കരൻ മാഷ് - മറവിരോഗത്തിന്റെ പിടിയിലായിരുന്നു. ഓർത്താൽ തന്നെ ഞെട്ടലുളവാകുന്ന മറവിയുടെ ആഴത്തിൽ മുങ്ങിത്തപ്പുമ്പോഴും വേദിയിൽ ഒരു പാട്ടു കേട്ട്, ‘നല്ല പാട്ട് ആരുടെയാണ് അത്’ എന്ന് സ്വന്തം പാട്ടിനെപ്പറ്റി അദ്ദേഹം ചോദിച്ചു. അനുഭവങ്ങൾക്ക് ആകൃതി നൽകുന്ന ഭാഷയേക്കാൾ പ്രാചീനമാണ് സംഗീതത്തിന്റെ വഴികൾ എന്നുള്ളതുകൊണ്ട് ആ തിരിച്ചു പോക്കിൽ ഒരു ചെറു പുഞ്ചിരിയുണ്ട്. അലിഞ്ഞ് അലിഞ്ഞ് മറ്റൊന്നായിക്കൊണ്ടിരിക്കുന്ന പരിണാമത്തിന്റെ ഇടവേളയിൽ വേണം എന്നു വച്ചല്ലാതെയുള്ള ഒരു തിരിഞ്ഞു നോട്ടം. ഒരു ചെറു പുഞ്ചിരി. പക്ഷേ ഭൌമികമായ ലോകത്തെ മൂലകങ്ങൾ കൊണ്ട് വിശദീകരിക്കാവുന്ന ഒന്നല്ല ഇത്. സ്വപ്നങ്ങൾ നിർമ്മിക്കുന്ന പദാർത്ഥങ്ങളില്ലേ? അതുപോലെയുള്ള എന്തോ ചിലതുകൊണ്ടുണ്ടാക്കിയ മായികമായ ഒരു ലോകത്തെ കഥയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ മറവി അനന്തയിലേയ്ക്കുള്ള പിടച്ചിലാണ്. അനുഭവങ്ങളുടെ ക്ഷണികവും ചെറുതുമായ ഒരു ലോകത്തിന്റെ കെട്ടുപാടുകളിൽ നിന്ന് അഴിഞ്ഞ് അപാരമായ മറ്റൊന്നിലേയ്ക്ക് വിലയം പ്രാപിക്കൽ. അതൊരു വർത്തമാനക്രിയയാണ്."

പി ഭാസ്കരന്‍ മാഷ്‌ ഓര്‍മ്മയായിട്ട് ഇന്നത്തേക്ക് ആറു വര്‍ഷം ..

അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ കൂപ്പു കൈ ................!!

No comments:

Post a Comment