Friday 25 April 2014



ഒരു ഗ്രാമം മുഴുവന്‍ ആഹ്ലാദത്തിന്റെ ഒരേ മനസ്സോടെ ആ മൈതാനത്തേക്ക് ഒഴുകിയെത്തി. മൈതാനത്ത് അടുപ്പ്കൂട്ടി 12 ക്വിന്റല്‍ അരി കൊണ്ട് അവര്‍ നെയ്‌ച്ചോറുണ്ടാക്കി...12 ക്വിന്റല്‍ ഇറച്ചികൊണ്ട് ബീഫ് കറിയും. ബാന്‍ഡുമേളവും ശിങ്കാരിമേളവും ആഹ്ലാദത്തിന്റെ അടയാളങ്ങളായ ഘോഷയാത്ര....എല്ലാത്തിനും നിറം പകര്‍ന്ന് കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട്..കൊടിഞ്ഞി എന്ന ഗ്രാമത്തിലെ നൂറുകണക്കിന് ജനങ്ങള്‍ സന്തോഷത്തിന്റെ വലിയൊരു പന്ത് ഒരുദിനം മുഴുവന്‍ ഉരുട്ടിനടന്നത് ഒരേയോരു നാമത്തിലായിരുന്നു...ഫുട്‌ബോളിന്റെ നാമത്തില്‍. ഒരുപക്ഷേ ലോകത്തൊരിടത്തും നടന്നുകാണില്ലാത്ത ഫുട്‌ബോള്‍ വിജയാഘോഷത്തിന്റെ ഒരു മലപ്പുറം ടച്ച്.
കോട്ടയ്ക്കലില്‍ നടന്ന അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കൊടിഞ്ഞിയിലെ റുമ്മാന്‍ എന്ന ക്ലബ്ബ് ചാമ്പ്യന്‍മാരായതായിരുന്നു ആഘോഷത്തിന്റെ തുടക്കം. ചരിത്രത്തിലാദ്യമായി പ്രദേശത്തെ ചെറിയൊരു ക്ലബ്ബ് വലിയൊരു ടൂര്‍ണമെന്റില്‍ ജേതാക്കളായപ്പോള്‍ നാട് ആ വിജയം ആഘോഷിച്ചത് ആരും ഇതുവരെ കാണാത്ത കൂട്ടായ്മയുടെ വലിയൊരു മൈതാനത്തായിരുന്നു. നാട്ടിലെ മുഴുവന്‍ ആളുകളെയും ഒന്നിച്ചുകൂട്ടി സദ്യ നല്‍കി ഒരു വിജയാഘോഷം. ഒരൊറ്റ രാത്രി കൊണ്ടാണ് കൊടിഞ്ഞിയിലെ നാട്ടുകാര്‍ ആ സ്വപ്നം സാക്ഷാത്കരിച്ചത്.
ബുധനാഴ്ച രാത്രി ടീം ജേതാക്കളായപ്പോള്‍ ഇത്രവലിയ ആഘോഷം കൊടിഞ്ഞിക്കാരുടെ മനസ്സിലുണ്ടായിരുന്നില്ല. എന്നാല്‍ ഫുട്‌ബോള്‍ പ്രേമിയും പ്രവാസിയുമായ മെതുവില്‍ കുഞ്ഞിപ്പ എന്തിനും തയ്യാറായി മുന്നോട്ടുവന്നപ്പോള്‍ നാട്ടുകാരുടെ മനസ്സിലും ആ പൂതിയുണര്‍ന്നു. പിന്നെയെല്ലാം അതിവേഗത്തിലായിരുന്നു. രാത്രി തന്നെ നാട്ടുകാരെല്ലാം ഒത്തുചേര്‍ന്ന് മൈതാനത്ത് പന്തലിട്ടു. രാത്രി തന്നെ പല കടകളില്‍ നിന്നായി അരിയും സാധനങ്ങളും വാങ്ങി. നാടുറങ്ങാത്ത ആ രാത്രിയില്‍ തന്നെ പാചകത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഒരു നാടിന്റെ കൂട്ടായ്മയില്‍ 12,000 പേര്‍ക്കുള്ള സദ്യ റെഡി.
കടപ്പാട്:-kottakkal city (facebook page admins)

Wednesday 23 April 2014



നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു

നാഴിയിടങ്ങഴി മണ്ണുണ്ട്

നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു

നാഴിയിടങ്ങഴി മണ്ണുണ്ട് ഒരു

നാഴിയിടങ്ങഴി മണ്ണുണ്ട്

അതില്‍ നാരായണ കിളി കൂട് പോലുള്ളൊരു

നാല് കാലോല പുരയുണ്ട് ...........

മരിക്കുന്ന സമയത്ത് പി ഭാസ്കരൻ- നമ്മുടെ ഭാസ്കരൻ മാഷ് - മറവിരോഗത്തിന്റെ പിടിയിലായിരുന്നു. ഓർത്താൽ തന്നെ ഞെട്ടലുളവാകുന്ന മറവിയുടെ ആഴത്തിൽ മുങ്ങിത്തപ്പുമ്പോഴും വേദിയിൽ ഒരു പാട്ടു കേട്ട്, ‘നല്ല പാട്ട് ആരുടെയാണ് അത്’ എന്ന് സ്വന്തം പാട്ടിനെപ്പറ്റി അദ്ദേഹം ചോദിച്ചു. അനുഭവങ്ങൾക്ക് ആകൃതി നൽകുന്ന ഭാഷയേക്കാൾ പ്രാചീനമാണ് സംഗീതത്തിന്റെ വഴികൾ എന്നുള്ളതുകൊണ്ട് ആ തിരിച്ചു പോക്കിൽ ഒരു ചെറു പുഞ്ചിരിയുണ്ട്. അലിഞ്ഞ് അലിഞ്ഞ് മറ്റൊന്നായിക്കൊണ്ടിരിക്കുന്ന പരിണാമത്തിന്റെ ഇടവേളയിൽ വേണം എന്നു വച്ചല്ലാതെയുള്ള ഒരു തിരിഞ്ഞു നോട്ടം. ഒരു ചെറു പുഞ്ചിരി. പക്ഷേ ഭൌമികമായ ലോകത്തെ മൂലകങ്ങൾ കൊണ്ട് വിശദീകരിക്കാവുന്ന ഒന്നല്ല ഇത്. സ്വപ്നങ്ങൾ നിർമ്മിക്കുന്ന പദാർത്ഥങ്ങളില്ലേ? അതുപോലെയുള്ള എന്തോ ചിലതുകൊണ്ടുണ്ടാക്കിയ മായികമായ ഒരു ലോകത്തെ കഥയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ മറവി അനന്തയിലേയ്ക്കുള്ള പിടച്ചിലാണ്. അനുഭവങ്ങളുടെ ക്ഷണികവും ചെറുതുമായ ഒരു ലോകത്തിന്റെ കെട്ടുപാടുകളിൽ നിന്ന് അഴിഞ്ഞ് അപാരമായ മറ്റൊന്നിലേയ്ക്ക് വിലയം പ്രാപിക്കൽ. അതൊരു വർത്തമാനക്രിയയാണ്."

പി ഭാസ്കരന്‍ മാഷ്‌ ഓര്‍മ്മയായിട്ട് ഇന്നത്തേക്ക് ആറു വര്‍ഷം ..

അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ കൂപ്പു കൈ ................!!
ആള് ഒഴിഞ്ഞ ക്ലാസ്സ് മുറികള്ക്ക് ഒരുപാട് കഥകള് ബാക്കി ഉണ്ടാകും പറയാന്. സൗഹൃദത്തിന്റെ,വഴക്കിന്റെ,ബഹളത്തിന്റെ,നിശബ്ദതയുടെ ,ആരും കേള്ക്കാതെ പറയുന്ന പ്രണയത്തിന്റെ...,നഷ്ടപെട്ട് പോയ പ്രണയത്തിന്റെ,അങ്ങനെ ഒരുപാട്... ഒരുപാട്. ആ ക്ലാസ്സ് മുറികള് പിന്നീട് എപ്പോഴെങ്കിലും കാണുകയാണെങ്കില് മനസ്സില് ആദ്യം തോന്നുക ഒന്നുറക്കെ കരയാനാകും...ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ദിനങ്ങളെ ഓര്ത്ത്...

യാതൊരു കലർപ്പുമില്ലാത്ത ജന്മവാസനകളോടെയാണ് നമ്മുടെ സൃഷ്ടിപ്പ്. മാതാവിന്റെ ഗർഭ ഗേഹത്തിൽ നിന്നുള്ള ആ വരവ് എത്ര ശുദ്ധിയോടെയും നന്മയോടെയുമായിരുന്നു. പതുക്കെ നമ്മൾ ശരിയും തെറ്റും തിരിച്ചറിഞ്ഞു. പിന്നെ ശരിയും തെറ്റും വകതിരിക്കാതെ ജീവിക്കാനും തുടങ്ങി. കുഞ്ഞുങ്ങളെ നോക്കൂ,എത്ര പരിശുദ്ധവും ആകർഷകവുമാണ്
അവരുടെ രീതികൾ. മനസ്സിന്റെ നന്മയിൽ അവർ നമ്മുടെ ഗുരുക്കളാണ്. എന്തുമാത്രം സന്തോഷമാണ് അവരുടെ മനസ്സു നിറയെ. ചെറിയ നേട്ടങ്ങളിൽ പോലും അവർ കൂടുതൽ സന്തോഷമുള്ളവരാകുന്നു. ദുഖങ്ങളെ വളരെ വേഗം മറക്കുന്നു. പിണക്കങ്ങൾ അതിലേറെ വേഗത്തിൽ ഇണക്കങ്ങളാകുന്നു. ,.

"പുഞ്ചിരിയുടെ ഒരു വസന്തകാലം എനിക്ക് സമ്മാനിച്ച് എന്നിലേക്ക് വന്നിറങ്ങിയ ഒരു ഇണ കുരിവി ആയിരുന്നു അവള്‍ ...

എന്നിലെ സ്നേഹത്തെ എനിക്ക് കാട്ടി തന്നവള്‍ ..!!

ഞാന്‍ അറിയാത്ത ഏനിക്കു പഠിക്കാന് കഴിയാത്ത ഒരു വലിയ പാടമായിരുന്നു അവളുടെ ആ സ്നേഹം ..!!

ജീവിതകാലം അത്രയും സ്നേഹിച്ചാല്‍ തീരാത്ത അത്രയും സ്നേഹം അവള് എന്റെ ഒരു പുഞ്ചിരിക്കു വേണ്ടി മാത്രം ഒഴുക്കി ..

ഒരു ആയുസില് എനിക്ക് കിട്ടിയ വില പറയാന് കഴിയാത്ത ഒരു നിധി .

എന്തിനും മറ്റൊന്ന് പകരം വെയ്കാം പക്ഷെ അവള്ക്കു പകരം മറ്റൊന്ന് എന്ന് ചിന്തിക്കുവാന് പോലും കയിയുമായിരുന്നില്ല ..!!


വെറുക്കുന്നതിനെ പോലും സ്നേഹിച്ച അവള് ഇന്ന് എനിക്ക് കൂട്ടായി ഇല്ല...!!



നഷ്ട്ട സ്വപ്നങ്ങളുടെ സുന്ദര ഭാവങ്ങളാണ് യഥാര്‍ത്ഥ സ്നേഹം..!!

മനസ്സില്‍ എപ്പോയോ ഓടി നടന്ന ,

സുന്ദരമായ ഒരു ബാല്യത്തിന്റെ

ഓര്മ്മകളിലേക്ക് ഒരു മാത്ര കൈ കോര്‍ക്കാന്‍ ഒരു ശ്രമം .....

ഒരു മഞ്ഞുകാലത്തിന്റെ ഓര്മ്മപ്പെടുത്തല് ..!! ,...........

ഓര്മ്മകളുടെ ഇരുള്‍ മൂടിയ ചില്ലയില് നിന്നൊരുപാടോന്നും അകലെ അല്ലെങ്കിലും

ബാല്യത്തിലേക്ക് ഒരെത്തിനോട്ടം അതൊരു സുഖമുള്ള നൊമ്പരമാണ് ....!!

തിരിച്ചു കിട്ടാത്ത കുട്ടിക്കാലം.......മധുരിക്കുന്ന ഓര്മ്മകള് നല്കിയ ആ കാലം .ഇണങ്ങിയും,പിണങ്ങിയും,കുറുമ്പ് കാണിച്ചു നടന്നിരുന്ന ആ കാലം ഇനി ഓര്‍മ്മകളില്‍ മാത്രം ,..!!

നമ്മുടെ സഹോദരി മാര്‍ക്ക് വേണ്ടി നമുക്ക് എന്താണ് ചെയ്യാന്‍ കയിയുക ,..?ദൈവത്തിന്റെ സ്വന്തം നാടെന്നു "സ്വയം അവകാശപ്പെടുന്ന" ഒരു അവസ്ഥയിലേക്ക് സാക്ഷര കേരളം പോയി കൊണ്ടിരിക്കുന്നു ,..!!ഇവിടെ ഒരു പെണ്ണിന് അവളുടെ മാനത്തിന് ഒരു വിലയും ഇല്ലാതെ ഈ അടുത്ത ദിവസങ്ങളില്‍ ഒരുപാട് സങ്കടപ്പെടുത്തുന്ന വാര്‍ത്തകള്‍ നമ്മള്‍ കേട്ട് ,..!!
കുടുംബം എന്ന ചുറ്റുപാടില്‍ നിന്ന് കൂട്ടി കൊടുപ്പ് തുടങ്ങിയ കാലം ,..!! സ്ചൂളിലും കോളേജിലും ഒന്നും ഒരു സംസ്കാരവും ഇല്ലാതെ പെരുമാറുന്ന ഇന്നത്തെ വിദ്യാര്‍ഥി സമൂഹത്തില്‍ നിന്നും തുടങ്ങുന്നു തെറ്റുകള്‍ ,..!! സ്ത്രീ ആരെന്നും സ്ത്രീ യുടെ മഹത്വം എന്തെന്നും അറിയുന്ന കാലത്ത് നമ്മുടെ നാട് നന്നാകും ,..എന്ന് പ്രതീക്ഷിക്കാം ,... സ്ത്രീ ത്വതിനു വില കുറഞ്ഞ ഈ കാലത്ത് ,,,,സ്ത്രീ അമ്മയാണ് എന്നും സ്ത്രീത്വത്തെ അപമാനിക്കുന്നത് അമ്മയെ അപമാനിക്കന്നതിനു തുല്യമാണെന്നും മനസിലാക്കുക ,..!!ആദ്യം സ്വന്തം അമ്മയെ സ്നേഹിച്ചു തുടങ്ങുക ..!! അങ്ങിനെ സ്നേഹം ഉണ്ടായാല്‍ ഒരു പെണ്ണിനോടും മോശമായി പെരുമാറാന്‍ അവന്റെ സംസ്കാരം അനുവദിക്കില്ല ..!!

വേദി നിറയുന്നു; രാപ്പകലില്ലാതെ..
മലപ്പുറം: കൊണ്ടോട്ടി നേര്‍ച്ചയ്ക്കും തിരുമാന്ധാംകുന്ന് പൂരത്തിനും ഇത്ര ജനമൊഴുകിയിട്ടില്ല. മലപ്പുറത്തിന്റെ ഇടവഴികള്‍ അരുവികളായി. റോഡുകള്‍ പുഴകളായി. വേദികള്‍ കടലായി. സ്കൂള്‍ കലോത്സവത്തിന്റെ 53 വര്‍ഷത്തെ ചരിത്രത്തിലെ അപൂര്‍വകാഴ്ചയായി ഈ ജനസാഗരം. സെവന്‍സ് ഫുട്ബോള്‍ ഗ്യാലറിയിലെ ആവേശം കലയുടെ മൈതാനത്തും... ജനതയൊന്നാകെ കലോത്സവം ഏറ്റെടുത്ത കാഴ്ച ഈ നാടിന്റെമാത്രം സവിശേഷത. രണ്ടുതവണ തുഞ്ചന്റെ മണ്ണ് മേളയെ മാറോട് ചേര്‍ത്തിട്ടുണ്ട്. 1992ലും 2005ലും തിരൂരിലെ ജനപങ്കാളിത്തം കേരളമാകെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍, അതിനെല്ലാം മീതെ മലപ്പുറം പറക്കുന്നു.


കുട്ടികളുടെ ഉത്സവമെന്നതിനപ്പുറം പങ്കാളിത്തത്തില്‍ പുതുചരിതമെഴുതുകയാണ് മലപ്പുറം. വ്യാഴാഴ്ച മാത്രം ഒന്നരലക്ഷത്തോളംപേര്‍ കലോത്സവവേദികളിലെത്തിയെന്നാണ് പൊലീസിന്റെ കണക്ക്. മുഖ്യവേദിയില്‍മാത്രം മുപ്പതിനായിരം പേരെത്തി. ഒപ്പനയ്ക്കുമാത്രമല്ല കഥകളിക്കും മാപ്പിളപ്പാട്ടിനും നാടന്‍പാട്ടിനും ആളൊഴുക്ക്. മണിക്കൂറുകള്‍ വൈകി തുടങ്ങിയ ഒപ്പന കാണാന്‍ ഒക്കത്ത് കുഞ്ഞുങ്ങളുമായി അമ്മമാര്‍ വീടുപൂട്ടി വന്നു. കലാവേദികളിലേക്ക് നാടൊഴുകിയപ്പോള്‍ കലാപ്രതിഭകള്‍ ധന്യരായി. എംഎസ്പി പരേഡ് ഗ്രൗണ്ടിലെ ചാനല്‍ സ്റ്റുഡിയോകള്‍ക്കുമുന്നിലും ആളുകള്‍ അന്തംവിട്ട് നിന്നു.


മലപ്പുറത്തുകാര്‍ക്ക് ചാനലുകളുടെ തത്സമയചിത്രീകരണം അത്ഭുതക്കാഴ്ചയായി. വേദിയില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ ചാനലുകാര്‍ക്ക് മുന്നില്‍ വീണ്ടും നിറഞ്ഞാടി. ശെമതാനത്ത് "സമാന്തര കലോത്സവം" മലപ്പുറത്തുകാര്‍ക്ക് അല്‍ഭുതമായി. ചാനല്‍സുന്ദരികള്‍ സിനിമാതാരങ്ങളെപ്പോലെ വിലസി. അവര്‍ക്കൊപ്പം ഫോട്ടോയെടുക്കാനും പലരും തിരക്കുകൂട്ടി. മലപ്പുറത്തിന്റെ ആതിഥേയത്വവും പങ്കാളിത്തവും മനസ്സുനിറച്ചുവെന്ന് പ്രശസ്ത വാദ്യക്കാരന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി. ""കലോത്സവവേദികളില്‍ വിധികര്‍ത്താവായിട്ട് 15 വര്‍ഷമായി. ഇതുപോലെ ജനങ്ങള്‍ നിറഞ്ഞൊഴുകുന്നത് എവിടെയും കണ്ടിട്ടില്ല. കലാകാരന്മാര്‍ക്ക് ആത്മവിശ്വാസവും അഭിമാനവും നല്‍കുന്ന കാര്യമാണിത്. ഈ സ്നേഹത്തിനും സ്വീകരണത്തിനും ഒരുപാട് നന്ദി""- അദ്ദേഹം പറഞ്ഞു.


എന്തിനെയും അതിവൈകാരികതയോടെ സ്വീകരിക്കുന്ന മലപ്പുറത്തിന്റെ മനസ്സാണ് കലോത്സവത്തെയും നെഞ്ചേറ്റുന്നത്. ബിരിയാണിയെയും ബീവിയെയുംപോലെ കലയെയും സ്നേഹിക്കുന്ന ഇവിടത്തുകാര്‍ക്ക് ചെറിയൊരു ഉത്സവംപോലും മഹാമേളയാണ്. കേവലം ആസ്വാദനത്തിനപ്പുറത്ത് കൊച്ചുകൊച്ച് സന്തോഷത്തില്‍ എല്ലാം മറക്കുന്ന ജനതയ്ക്ക് ഇത്തരം ഉത്സവങ്ങളില്‍നിന്ന് ഒരിക്കലും മാറിനില്‍ക്കാനാകില്ലെന്ന് കവി മണമ്പൂര്‍ രാജന്‍ബാബു പറഞ്ഞു. ""ഇവിടത്തുകാര്‍ നിഷ്കളങ്കരാണ്. അതുപോലെ സ്നേഹവുമുണ്ട്. ഏത് ചെറിയ പരിപാടിക്കും മലപ്പുറത്ത് ആളെ കിട്ടും. ഈ ജനപ്രവാഹം അത്ഭുതപ്പെടുത്തുന്നില്ല, അഭിമാനം നല്‍കുന്നു""- അദ്ദേഹം പറഞ്ഞു
(53 ആമത് സംസ്ഥാന സ്കൂൾ കലോത്സവ വേദിയുടെ ഓർമ്മയിൽ നിന്ന് )
മാധവിക്കുട്ടി (1934 - 2009)

മലയാളം വിശ്വസാഹിത്യത്തിനു നൽകിയ അനശ്വര പ്രതിഭ. പ്രശസ്ത കവയത്രി ബാലാമണിയമ്മയുടെ മകൾ. മാധവിക്കുട്ടി എന്ന പേരിൽ മലയാളത്തിൽ കഥകളും കമലാദാസ് എന്ന പേരിൽ ഇംഗ്ലീഷിൽ കവിതകളും എഴുതി. 1999- ൽ ഇസ്ലാം മതം സ്വീകരിച്ചത് വലിയ ചർച്ചയായി. എന്റെ കഥ എന്ന ആത്മകഥാസ്പർശിയായ കൃതി ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു. സ്ത്രീമനസ്സിന്റെ തുറന്ന ആവിഷ്കാരങ്ങളായിരുന്നു അവരുടെ ചിന്തകളും എഴുത്തുകളും. ആത്മാവിന്റെ ആ നൈസർഗികമായ ആവിഷ്കാരങ്ങൾ സാമ്പ്രദായിക സമൂഹത്തിൽ അന്നു വരെ അവതരിപ്പിക്കപ്പെട്ടിട്ടില്ലാത്ത സ്ത്രൈണ ചേതനയെ നമ്മുടെ ഭാഷയ്ക്ക് പരിചയപ്പെടുത്തി. ഒരിക്കൽ നോബൽ സമ്മാനത്തിനു നാമനിർദേശം ചെയ്യപെട്ടിട്ടുണ്ട്. ബാല്യത്തെ കുറിച്ചുള്ള മലയാളത്തിലെ ഏറ്റവും സുന്ദരമായ ആഖ്യാനങ്ങൾ അവരുടേതാണ്.
”ജീവിതം എനിക്ക് പല വേഷങ്ങള്‍
സമ്മാനിച്ചുവെങ്കിലും ഉള്ളിന്റെയുള്ളില്‍
പണ്ടത്തെ പാവാടക്കാരിയായ പെണ്‍
കിടാവാണു ഞാന്‍. അമ്മമ്മയുടെ
വാത്സല്യത്തിന്റെ സുരക്ഷിതത്വം കണ്ടെത്തിയ
ഒരു പാവം പെണ്‍കുട്ടി അവളിന്നും
അമ്മമ്മയെ ഓര്‍ക്കുന്നു.”
- കടപ്പാട്:മലയാള നാട് -

മലയാള മനസ്സിൽ ഒരു നറു നിലാവിന്റെ മനോഹാരിതയോടെ ഒരിക്കലും മായാത്ത പുഞ്ചിരിയും പ്രസന്നതയും. സൌമ്യഭാവം. പതിഞ്ഞ ശബ്ദം. ഹ്രസ്വമായ പ്രാര്‍ഥനയും പ്രസംഗവും. ആര്‍ക്കു മുന്നിലും അടച്ചിടാത്ത ഹൃദയവാതില്‍. ഏതു സാധാരണക്കാരനു വേണ്ടിയും സ്വന്തം സമയം വീതിച്ചുനല്‍കുന്ന നേതാവ്‌ ഇതാണ്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍.
സമാധാനത്തിന്റെ വെള്ളരിപ്രാവ്‌ ,മനുഷ്യ സ്നേഹി ,അധികാര ഭ്രഷ്ടില്ലാത്ത നേതാവ്‌ ,ജനാതിപത്യ കേരളത്തിന്റെ അമരക്കാരന്‍ ,ന്യുനപക്ഷങ്ങളുടെ രക്ഷകന്‍ ,സൗമ്യന്‍, ശാന്തന്‍ ,സ്നേഹ സമ്പന്നന്‍ ,ചോദ്യം ചെയ്യപ്പെടാത്ത നേതാവ്‌ ,സാധാരനക്കാരെന്റെ ആത്മ സുഹൃത്ത് , സമുദായത്തിന്റെ തണല്‍ വൃക്ഷം , പ്രശ്ന പരിഹാരത്തിന് അവസാന വാക്ക്‌ ,മുസ്ലിം ജനകോടികളുടെ വിശ്വസ്തനായ അമരക്കാരന്‍ ,മതേതരത്വത്തിന്റെ കാവല്‍ ഭടന്‍ ,ജനാതിപത്യത്തിന്റെ പോരാളി ,സമുദായത്തിന്റെ താങ്ങും തണലും ,വര്‍ഗീയതക്കെതിരെ മാത്രം നിലകൊണ്ട അതുല്യന്‍ ,പ്രഗല്‍ഭനായ രാഷ്ട്രീയ നായകന്‍ , സമുദായത്തിന്റെ വിളക്കും വെളിച്ചവും , നിഷ്കളങ്കതയുടെ മുഖമുദ്ര ,മത സൌഹാര്‍ദ്ത്തിന്റെ തിളങ്ങുന്ന പ്രതീകം ,സമുദായ ഐക്യത്തിന് നിലകൊണ്ട ഉന്നത വ്യക്തിത്വം ,കേരള മുസ്ലിംകളുടെ സ്നേഹ ദീപം ,നിര്‍മല മനുഷ്യത്വത്തിന്റെ മഹനീയ മാതൃക ,അഗതികളുടെ അത്താണി ,അശരണരുടെ ആശ്രയം ,അങ്ങനെ നീണ്ടു പോകുന്നു … തങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ….
ശിഹാബ്‌ തങ്ങളെ വിശേഷിപ്പിക്കാന്‍ ഇനിയും ഒരു പാടുണ്ട് ….
.ആത്മീയത പ്രസരിക്കുന്ന ആ മനുഷ്യന്‍ സംയമനം പാലിക്കണമെന്ന് ആഹ്വാനം ചെയ്താല്‍ മറുത്തൊരു വാക്കുപറയാന്‍ കഴിയില്ല. പാണക്കാട്ടെ ആ നന്മമരത്തോട് അത്രമാത്രം ബഹുമാനമുണ്ട് ഈ നാടിന്.പക്ഷേ ഈ വിട വ് നികതതാനാവാതതെ നമ്മുടെ മുന്നില്‍ ശേഷിക്കുകയാണ്‌..പടിപ്പുരയും പാറാവുകാരുമില്ലാത്ത പാവനമായ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍നിന്നും സ്നേഹത്തിന്റെയും സൌഹാര്‍ദത്തിന്റെയും ശാന്തി മന്ത്രം ചൊല്ലി പടിയിറങ്ങിപ്പോയ മുത്ത് ശിഹാബിന്റെ പാവന സ്മരണക്കുമുമ്പില്‍ പ്രാര്‍ഥനാ മനസ്സുമായി...
രാഷ്ട്രീയ അഭിപ്രായങ്ങൾക്കും ആശയങ്ങൾക്കും അധീതമായി സയ്യിദ് കുടുംബങ്ങളെ സ്നേഹിക്കാനും ആദരിക്കാനും ലോക മുസ്ലിംങ്ങൾ ഉത്സുകരായിരിന്നിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളുടെയും സ്നേഹാദരങ്ങൾ നേടി മറഞ്ഞ തങ്ങളുടേ ആഖിറം സന്തോഷപ്രദമാവട്ടെ...
പത്മരാജനും എംടിയ്ക്കും ശേഷം ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നിഗൂഢതകള്‍ മലയാളിയ്ക്ക് പകര്‍ന്നു നല്കിയ കഥാകാരനായിരുന്നു ലോഹിതദാസ്. പ്രണയവും ഭീതിയും നൊമ്പരവും പകയുമൊക്കെ കൃത്യമായി അലിഞ്ഞു ചേര്‍ന്ന ലോഹിയുടെ തിരക്കഥകള്‍ കന്മദം പോലെ പൊട്ടിയൊലിച്ചത് പ്രേക്ഷക മനസ്സുകളിലേക്കായിരുന്നു. മലയാളസിനിമയുടെ അമരത്ത് താന്‍ നേടിയ കിരീടവും ചെങ്കോലും മാറ്റിവെച്ച് മുക്തി തേടി തനിയാവര്‍ത്തനങ്ങളില്ലാത്ത ലോകത്തേക്ക് ലോഹിതദാസ് മഹായാനം നടത്തിയിട്ട് ജൂലൈ 28ന് നാലുവര്‍ഷം തികയുകയാണ്. പത്മരാജനു പിന്നാലേ ലോഹിയും പടിയിറങ്ങുകയും എംടി മൗനത്തിന്റെ വാല്‍മീകത്തില്‍ ഒതുങ്ങുകയും ചെയ്തതോടെ മലയാള സിനിമയ്ക്ക് നഷ്ടമായത് എന്താണെന്ന് നാം ഇപ്പോള്‍ തിരിച്ചറിയുന്നു.

1955 മേയ് 10ന് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയ്ക്കടുത്ത് മുരിങ്ങൂരിലാണ് അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന ലോഹി ജനിച്ചത്. എറണാകുളം മഹാരാജാസില്‍ നിന്ന് ബിരുദപഠനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നു ലാബറട്ടറി ടെക്‌നീഷ്യന്‍ കോഴ്‌സും പൂര്‍ത്തിയാക്കി. പഠിക്കുന്ന കാലത്ത് ചെറുകഥകള്‍ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ സാഹിത്യത്തില്‍ ശ്രദ്ധേയനാകുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. 1986ല്‍ കെ.പി.എ.സിക്കു വേണ്ടി നാടകരചന നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം നാടകവേദിയില്‍ പ്രവേശിച്ചു. സിന്ധു ശാന്തമായൊഴുകുന്നു ആയിരുന്നു ആദ്യനാടകം. ഈ നാടകത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പിന്നീട് അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവര്‍ തുടങ്ങിയ നാടകങ്ങളും എഴുതി.

ലോഹിതദാസിനെ ചലച്ചിത്രലോകത്തിന് പരിചയപ്പെടുത്തിയത് നടന്‍ തിലകനാണ്. 1987 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ട് ലോഹിതദാസ് സിനിമാരംഗത്ത് പ്രവേശിച്ചു. പാരമ്പര്യമായി ലഭിച്ച ഭ്രാന്തിന്റെ വിഹ്വലതകളില്‍ ഉഴലുന്ന ബാലന്‍മാഷ് എന്ന കഥാപാത്രത്തിന് ജന്മം നല്കിയ ലോഹിയുടെ തിരക്കഥ പുതിയൊരനുഭവമായിരുന്നു. ആദ്യനാടകത്തിനെന്നപോലെ ആദ്യചിത്രത്തിനും മികച്ച കഥയ്ക്കുള്ള ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നല്‍കി കേരളസര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. ഈ ചിത്രം സാമ്പത്തികവിജയം കൂടി നേടിയതോടെ സിബി മലയില്‍ , ലോഹിതദാസ് കൂട്ടുകെട്ടില്‍നിന്ന് കിരീടം, ദശരഥം, ഭരതം, കമലദലം, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങി പ്രശസ്തമായ 14 ചലച്ചിത്രങ്ങള്‍ പിറവികൊണ്ടു. ഭരതന്‍ , സത്യന്‍ അന്തിക്കാട്, ജോഷി, ഐ.വിശശി, കൊച്ചിന്‍ ഹനീഫ എന്നിവര്‍ക്കു വേണ്ടിയും തിരക്കഥയൊരുക്കിയ ലോഹി ജോര്‍ജ്ജ് കിത്തു, സുരേഷ് ഉണ്ണിത്താന്‍ , എം.എ.വേണു, ജോസ് തോമസ്, സുന്ദര്‍ദാസ് തുടങ്ങിയ നാവാഗതരെയും നിരാശപ്പെടുത്തിയില്ല.

തിരക്കഥാകൃത്തെന്ന നിലയില്‍ തിളങ്ങി നില്ക്കുമ്പോള്‍ സംവിധായകനായും നടനായും അദ്ദേഹം വേഷപ്പകര്‍ച്ചകള്‍ നടത്തി. കസ്തൂരിമാനിന്റെ തമിഴ് പതിപ്പ് അടക്കം 12 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. അഞ്ച് ചിത്രങ്ങളില്‍ അഭിനയിച്ചു. സമകാലീന സമൂഹത്തില്‍ പെണ്‍മക്കളുള്ള മാതാപിതാക്കള്‍ അനുഭവിയ്ക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ വെളിപ്പെടുത്തിയ ആദ്യ സംവിധാന സംരംഭം ഭൂതക്കണ്ണാടിക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. എന്നാല്‍ സംവിധാനത്തിലേക്ക് തിരിഞ്ഞതോടെ തിരക്കഥകളുടെ എണ്ണം കുറഞ്ഞു. അത് മലയാളസിനിമയ്ക്കുണ്ടായ തീരാനഷ്ടമാണെന്നുവരെ വിലയിരുത്തലുകള്‍ ഉണ്ടായി.

തനിയാവര്‍ത്തനം മുതല്‍ നിവേദ്യം വരെ നാല്‍പ്പത്തിനാലു ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥ എഴുതി. കലാമൂല്യത്തില്‍ മികച്ചു നില്ക്കുമ്പോള്‍ തന്നെ വാണിജ്യ വിജയവും ഈ സിനിമകള്‍ നേടി. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളാണ് ഇദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പിറന്നു വീണത്. തനിയാവര്‍ത്തനം, അമരം, കിരീടം, കമലദളം, ഭൂതക്കണ്ണാടി തുടങ്ങിയവ അതില്‍ ചിലത് മാത്രം. മഞ്ജു വാര്യര്‍ , മീരാ ജാസ്മിന്‍ , സംയുക്താ വര്‍മ്മ, ഭാമ തുടങ്ങിയ നായികമാരെ സമ്മാനിച്ച ലോഹിയുടെ ചിത്രങ്ങളിലൂടെ സിനിമയില്‍ ഒട്ടനവധി താരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

രണ്ട് ദശകത്തിലേറെ നീണ്ട ചലച്ചിത്രസപര്യ നിവേദ്യമെന്ന ചിത്രത്തില്‍ അവസാനിച്ചു. 2009 ജൂണ്‍ 28ന് രാവിലെ 10.50ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിക്കുമ്പോള്‍ രണ്ട് സിനിമകള്‍ ആ മനസ്സിലുണ്ടായിരുന്നു. ലോഹിതദാസ് തന്നെ സംവിധാനം ചെയ്യാനുദ്ദേശിച്ചിരുന്ന ചെമ്പട്ട്, വര്‍ഷങ്ങള്‍ക്കുശേഷം സിബി മലയില്‍ , ലോഹിതദാസ്, മോഹന്‍ലാല്‍ കൂട്ടുകെട്ടിന് വഴിവെക്കുമായിരുന്ന ഭീഷ്മര്‍ എന്നീ ചലച്ചിത്രങ്ങളാണ് പാതിവഴിയില്‍ അവസാനിച്ചത്. കസ്തൂരിമാന്‍ എന്ന ചിത്രം തമിഴില്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട അവസാനകാലത്ത് അദ്ദേഹം രൂക്ഷമായ സാമ്പത്തിക ബുദ്ധിമുട്ടുകളെ അഭിമുഖീകരിച്ചിരുന്നു.

സെപ്‌റ്റംബര്‍ 5 - അധ്യാപനത്തിന്റെ ആചാര്യനായ ഡോ. സര്‍വേപ്പള്ളി രാധാകൃഷ്‌ണന്റെ ജന്മദിനം. അധ്യാപനത്തിന്റെ മഹത്വത്തെ തിരിച്ചറിയാനും വിദ്യാര്‍ഥികളുടെ പ്രിയ ഗുരുനാഥന്മാരെ പ്രണമിക്കാനുമുള്ള സുവര്‍ണദിനം. ഭാരതീയ സംസ്‌കാരത്തിന്റെയും വിജ്‌ഞാപനത്തിന്റ
െയും ആഴങ്ങളിലൂടെ തീര്‍ഥയാത്ര നടത്തിയ മഹാനായ ഡോ. രാധാകൃഷ്‌ണന്റെ ജന്മദിനം അധ്യാപകദിനമായി 1962 മുതല്‍ ഭാരതമൊട്ടാകെ ആചരിച്ചുപോരുന്നു.
ഭാരതീയരായ നാം 'മാതാ-പിതാ-ഗുരു ദൈവം' എന്ന്‌ പഠിക്കുന്നവരാണല്ലോ. നമ്മുടെ സംസ്‌കാരവും ചൈതന്യവും ഗുരുക്കന്മാര്‍ക്ക്‌ കല്‍പിച്ചു നല്‍കിയിട്ടുള്ള സ്‌ഥാനവും ഔന്നത്യവും സാമൂഹ്യനിര്‍മിതിയില്‍ അവര്‍ക്കുള്ള നിര്‍ണായക ഉത്തരവാദിത്വവും നാം മനസിലാക്കണം.മൂല്യബോധമുള്ള ഒരു തലമുറയുടെ രൂപീകരണം വിദ്യാഭ്യാസത്തിലൂടെ സാധ്യമാകണം. മൂല്യങ്ങള്‍ പറഞ്ഞ്‌ പഠിപ്പിക്കാന്‍ സാധിക്കുകയില്ല. മൂല്യങ്ങള്‍ അധ്യാപകരില്‍നിന്നും കുട്ടികള്‍ സ്വായത്തമാക്കണം. അധ്യാപകര്‍തന്നെയാണ്‌ മൂല്യം. കുട്ടിയുടെ ആത്മാവിനെ പ്രചോദിപ്പിക്കുന്ന നിര്‍മലവും സത്യസന്ധവുമായ പാഠങ്ങളാണ്‌ പ്രാഥമിക കളരികളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കേണ്ടത്‌.,...
കലാലയത്തിന്റെ ഇടനാഴികളിൽ നിന്നും അറിവിന്റെ നിറകുടം നമ്മിലേക്ക്‌ പകര്ന്ന അധ്യാപകർക്ക് നന്ദി പറയാം നമ്മളെ ഒക്കെ നാമാക്കിയതിൽ ഒരു നിർണ്ണായക പങ്കു വഹിച്ചതിന്,... !!

ഏപ്രില്‍ 23 ലോകപുസ്തകദിനം.
വിപ്ളവം വായനയിലൂടെ എന്ന മുദ്രാവാക്യത്തിന്‍റെ നേരറിയിക്കുന്ന ദിവസം. ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികള്‍ പുസ്തകദിനം ആഘോഷിക്കുന്നു.
പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള അവസരമാണ് പുസ്തക ദിനം നല്‍കുന്നത്. വായന മരിക്കുന്നു എന്ന വിലാപമുയരുന്ന ഈ കാലത്ത് പുസ്തകദിനാചരണത്തിലൂടെ സാംസ്കാരികമായ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്.
വില്യം ഷേക്സ്പീയറിന്‍റെയും ഗാര്‍സിലാസോ ഡെ ലാ വെഗയുടെയും, മിഗ്വെല്‍ ഡെ സെര്‍വന്‍റീസിന്‍റെയും ചരമദിനമാണ് പുസ്തകദിനമായി ആചരിക്കുന്നത്.
ചരിത്രപരമായ വിജ്ഞാനം വിതരണം ചെയ്യാനും, സാംസ്കാരിക പാരമ്പര്യത്തെപ്പറ്റിയുള്ള അവബോധം ലോകമാകെ പരത്താനും പുസ്തകങ്ങളിലൂടെ ശ്രമിക്കേണ്ട കാലഘട്ടമാണ് ഇപ്പോഴത്തേത്.
ആശയ വിനിമയത്തിന്‍റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയും പുസ്തകങ്ങള്‍ സൃഷ്ടിക്കുന്നു. മൂല്യമുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. വായന മരിക്കുന്നു എന്ന് വിലപിക്കുമ്പോഴും ലോകമെങ്ങും പുസ്തകം വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ് എന്ന അറിവ് സന്തോഷം പകരുന്നു.
1996 ലെ യുനെസ്കോ പൊതുസമ്മേളനമാണ് ഏപ്രില്‍ 23 ലോക പുസ്തകദിനമായി ആചരിക്കാന്‍ നിശ്ചയിച്ചത്. പുസ്തക വിതരണം പ്രോത്സാഹിപ്പിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം പുസ്തകദിനങ്ങള്‍ കൊണ്ടാടുകയാണെന്ന് യുനെസ്കോ സമ്മേളനം ആഹ്വാനം ചെയ്തു.


Tuesday 22 April 2014

"നിറ വസന്തം മനസ്സിലോളിപിച്ച്
പെയ്തു തോര്‍ന്ന മഴക്കാലത്തിന്റെ
ആത്മാവില്‍ അലിയാന്‍ ആര്‍ദ്ര സുഗന്ധം
ഹൃദയത്തില്‍ സൂക്ഷിച്ചൊരു യാത്ര ,
ഹൃതു ഭേദങ്ങളുടെ കൈവഴികളിലൂടെ ".......


"പൊയിഞ്ഞു വീണ ഇലകള്‍ക് മീതെ
പെയ്തു തീര്‍ന്ന മഴയുടെ അവസാന തുള്ളികള്‍
ഈറന്‍ കാറ്റ് ....ഇരുളുന്ന ആകാശം ...
മഴയ്ക്കൊപ്പം പെയ്യാന്‍ ഞാനും കാത്തിരിക്കുന്നു ...
എത്ര നനഞ്ഞിട്ടും മതി വരാതെ" ..!!

"നൈര്‍മല്യമിന്നീ രാത്രിതന്റെ
അന്ത്യ യാമങ്ങളില്‍ അമൃതമേകി,
കുളിര് വിതറി നിറഞ്ഞു കവിഞ്ഞു
എന്‍ മനം കുളിരില്‍ നിരഞ്ഞലിഞ്ഞു ,..!!
കുളിര് വിതറി നിറഞ്ഞു കവിഞ്ഞു
എന്‍ മനം കുളിരില്‍ നിരഞ്ഞലിഞ്ഞു ,
എന്‍ മഞ്ഞു തുള്ളീ ........എന്‍ മഞ്ഞു തുള്ളീ........
നൈര്‍മല്യമാകുന്നു നിന്‍ സ്വരൂപം" ...!!

മൂന്നു വയസുള്ള കുരുന്നിന്‍റേതായാലും 80 വയസുള്ള മുത്തശിയുടേതായാലും പെണ്‍ശരീരം ആസ്വാദ്യമായ ഉപഭോഗ വസ്തു മാത്രമാണെന്ന ബോധത്തോടെയോ, ലഹരി കെടുത്തിയ ബോധമില്ലായ്മയിലോ വിശ്വസിച്ചു പോകുന്ന പുരുഷന്‍റെ നെറികേടിനെതിരെ സ്ത്രീക്കു വേണ്ടിയുള്ള പ്രതിരോധ മതിലാകാന്‍ പുരുഷന്‍മാരുടെ വന്‍ പട ഇവിടെയുണ്ടുതാനും. വര്‍ഗീയതയും ഭീകരവാദവും പോലുള്ള സാമൂഹിക വിരുദ്ധ അജന്‍ഡകള്‍ കൊണ്ടുനടക്കുന്നവര്‍ സമൂഹത്തിലെ തീരെക്കുറച്ച് ആളുകള്‍മാത്രമാണല്ലോ. സ്ത്രീവിരുദ്ധ സമീപനത്തിലും അതുതന്നെയാണു കാര്യം. ഭൂരിപക്ഷം പുരുഷന്‍മാരും സ്ത്രീകളെയും പെണ്‍കുട്ടികളെയും മാനിക്കുന്നു, ഒരു നോട്ടം കൊണ്ടുപോലും അവരെ അലോസരപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുന്നു. പക്ഷെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മാനവും ചിലപ്പോഴൊക്കെ ജീവനും കവരുന്നവരുടെ ചെയ്തികളുടെ ധാര്‍മിക ഉത്തരവാദിത്തം,മുഴുവന്‍ സമൂഹത്തിന്‍റേതുമാണല്ലോ. അരികിലേക്കു മാറിനിന്ന് മറ്റുള്ളവരുടെ നേരെ വിരല്‍ ചൂണ്ടി സ്വയം ഒഴിയാന്‍ കഴിയാത്ത വിധത്തില്‍ നാമെല്ലാവരെയും ഈ ഉത്തരവാദിത്തം ചൂഴ്ന്നു നില്‍ക്കുന്നു. സ്ത്രീയുടെ സ്വകാര്യതയും അന്തസും സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാര്‍ സംവിധാനങ്ങളുടെയോ, നീതി പീഠത്തിന്‍റെയോ മാത്രമല്ലെന്ന തിരിച്ചറിവിലേക്കാണു നമ്മെ എത്തിക്കേണ്ടത്. ആരുടെയൊക്കെയോ ശരീരങ്ങള്‍ ചിതറിത്തെറിക്കുന്ന ഏതോ നാട്ടിലെ സ്ഫോടനങ്ങളുടെ വാര്‍ത്തകള്‍ വായിച്ച് അമ്പരന്ന കാലത്തുനിന്ന് നമ്മുടെ ചുറ്റുപാടുകള്‍ എത്രയോ മാറിപ്പോയിരിക്കുന്നു. വിധ്വംസക പ്രവര്‍ത്തനങ്ങളുടെ കാണാഭീഷണികളുടെ നിഴല്‍ നമ്മുടെ മേലും വീണു കിടക്കുകയാണിപ്പോള്‍. മാനഭംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ നിലവിളി സിനിമയിലെയും നാടകത്തിലെയും സീനുകളില്‍ നിന്ന് നമ്മുടെ തൊട്ടടുത്തേക്കു ലൈവായി ഇറങ്ങിവന്നിരിക്കുന്നതും ഇതേകാലത്തു തന്നെയാണ്. സമൂഹത്തിലെ ഏതു നിഷേധാത്മക ചലനങ്ങളുടെയും ഇരകളുടെ നിരയില്‍ സ്ത്രീയുടെ നിസഹായമായ മുഖങ്ങളാണ് കൂടുതലായി കാണുന്നത്
സ്ത്രീയോടുള്ള സമീപനം മാറേണ്ടത് ഓരോ വ്യക്തിയുടെയും ഉള്ളിലാണ്...സ്ത്രീകളുടെ സുരക്ഷ നമ്മുടെ വരും തലമുറയുടെ ആവശ്യമാണ് എന്ന് മനസ്സിലാക്കുക ...വലിയൊരു ലോകം നന്നാകാന്‍ ചെറിയൊരു കാര്യം ചെയ്തീടുക സ്വയം നന്നാവുക ,...എന്ന് കുഞ്ഞുണ്ണി മാഷ്‌ പറഞ്ഞ പോലെ മനസ്സില്‍ നിന്നും തുടങ്ങണം ശുജീകരണം ,...
ലോക വനിതാ ദിന ആശംസകള്‍ ,..

എനിക്കെന്റെ ഉമ്മയെ ഓർക്കാൻ/സ്നേഹിക്കാൻ ഒരു പ്രത്യേക ദിനം വേണ്ട ,എന്നാലും .....മാതൃ സ്നേഹത്തിനു ഇന്ന് പുല്ലു വില കല്പിക്കുന്ന പുതു തലമുറയിലെ ചിലരെങ്കിലും മനസ്സിലാകാൻ വൈകുന്ന സത്യം ,........"നേര്‍ത്ത് നനവാര്‍ന്ന സ്പന്ദനങ്ങളില്‍ , ജീവന്‍ തുടിക്കുന്ന കൊച്ചറക്കുള്ളില്‍ എല്ലാ സുരക്ഷിതത്വവും ഒരു പൊക്കിള്‍ക്കൊടി ബന്ധത്തിലൂടെ അനുഭവിച്ചറിഞ്ഞ് , കളിച്ച് കൈകാലിട്ടടിച്ച് പത്തു മാസങ്ങള്‍ക്കിപ്പുറം ഒരു ദിനം – സ്വാതന്ത്ര്യത്തിന്റെ വാവിട്ട കരച്ചിലില്‍ ഒരു പുതുപ്പിറവി – മാതൃത്വം. അമ്മിഞ്ഞപ്പാല്‍ നുണഞ്ഞ് മാതൃത്വത്തെ മഹനീയമാക്കുന്ന അസുലഭ നിമിഷങ്ങള്‍ . അതെ, മാതൃത്വം അതിധന്യമാണ്‌; പരിപാവനമാണ്‌...." """....,.."
ലോക മാതൃദിനം. കമിഴ്ന്ന് വീഴും മുന്‍പ്, നടക്കാന്‍ പഠിക്കും മുന്‍പ്, വാക്കുകള്‍ ഉരിയാടും മുന്‍പ്, പിഞ്ചു ചുണ്ടില്‍ നിന്നും ഭാഷാഭേദങ്ങള്‍ക്കപ്പുറം രണ്ടക്ഷരം – അമ്മ.
എല്ലാ ഹൃതുക്കളുടെയും സൗരഭ്യം പരത്തുന്ന ഒരു വസ്തു ഭൂമിയിലുണ്ടെങ്കില്‍ അത് സ്ത്രീ മാത്രമാണെന്ന കാല്പനിക ഭാവനക്കപ്പുറം മനുഷ്യത്വത്തിന്റെ മൂല്യമറിയുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ സ്ത്രീ അഥവാ അമ്മ വഹിക്കുന്ന പങ്ക് നിസ്തുലമാണ്‌.,...ജനനം മുതലുള്ള ഓരോ ചുവടുവയ്പ്പിലും അവളില്‍ – അവനില്‍ അമ്മയുടെ കരസ്പര്‍ശമുണ്ട്, ഹൃദയതാളമുണ്ട്. നെഞ്ചോടു ചേര്‍ത്ത് ലാളിക്കുമ്പോള്‍ സംക്രമിക്കപ്പെടുന്നത് ഒരു സംസ്കാരമാണ്‌. ആ സംസ്കാരത്തിന്റെ തീച്ചൂളയില്‍ നിന്നാണ്‌ ഭാവി വാഗ്ദാനങ്ങളുടെ പിറവി.
ജാഗ്രതയോടെ മാനവസമൂഹത്തെ നോക്കിക്കാണുന്ന ഒരു തലമുറയാണ്‌ നമുക്കാവശ്യം. അതിനുവേണ്ടിയാണ്‌ നമ്മുടെ കാത്തിരുപ്പ്. ആ പ്രയാണത്തില്‍ മാതൃത്വത്തിന്റെ സ്നേഹ സ്പര്‍ശവും കൈതലോടലും ലിംഗഭേദങ്ങള്‍ക്കപ്പുറം മനുഷ്യനന്മയെ മനസ്സി ലാക്കാക്കുന്ന ഒരു സാംകാരിക പരിവര്‍ത്തനമായിത്തീരട്ടെ എന്ന പ്രത്യാശ വയ്ക്കുന്നു; ഈ മാതൃ ദിനത്തില്‍,.....



ഓര്‍മ്മകളില്‍ വസന്തത്തിന്റെ കുളിരുമായി പലപ്പോയും എന്റെ നാട് മനസ്സിന്റെ തിരശ്സീലയില്‍ ഓടിയെത്തുന്നു ,....ഓര്‍മ്മകള്‍ ഒരുപാട് പിന്നിലേക്ക്‌ വിളിക്കുമ്പോള്‍ ബാല്യം അതിനു നിറപ്പകിട്ടാര്‍ന്നു നിന്നു ,..മനസ്സിലെവിടെയോ മറന്നു വെച്ച ബാല്യത്തിലെ ഓര്‍മ്മകള്‍ ,കൂട്ടുകാരുടെയും .പച്ചപ്പുതച്ചു നിന്ന എന്റെ നാട് ഇന്ന് ആകെ മാറി ,...

മാറ്റത്തിനൊപ്പം നാട്ടുകാരും,.നാടോടുമ്പോള്‍നടുവേ ഓടണം എന്നാണോ എന്തോ ഈ മാറ്റം താന്നെയാകാം നമ്മളെ ഒക്കെ സ്വാര്‍തമായ ചിന്തകളിലേക്കും പ്രവര്‍ത്തികളിലേക്കും നയിക്കുന്നത് ,....അയല്‍ വീടുകള്‍ തമ്മില്‍ അതിര്‍ വരമ്പുകള്‍ ഇല്ലാതിരുന്ന കാലത്തുന്നു തുടങ്ങിയാല്‍ ഒത്തിരി ഉണ്ട് .
പ്രഭാതത്തെ വരവേറ്റിരുന്ന മഞ്ഞില്‍ കുളിച്ചു നിന്ന പുല്‍നാമ്പുകള്‍ പോലും ഓര്‍മ്മയിലെ ചിത്രങ്ങളായി , ഉദിച്ചു വരുന്ന സൂര്യ തേജസ്സിന്റെ കുളിര്‍മ്മയില്‍ വിളഞ്ഞ പാടം മിഴി തുറക്കുന്ന കാഴ്ച മിഴികളെ കുളിരണിയിച്ച പഴയ കര്‍ഷകരും,എങ്കിലും ദൈവം അനുഗ്രഹിച്ച മലയാള മണ്ണിന്റെ തനിമയും യശസ്സും ഇന്നും വാനോളം ഉയരത്തില്‍ തന്നെ ,,