Wednesday 23 April 2014

മാധവിക്കുട്ടി (1934 - 2009)

മലയാളം വിശ്വസാഹിത്യത്തിനു നൽകിയ അനശ്വര പ്രതിഭ. പ്രശസ്ത കവയത്രി ബാലാമണിയമ്മയുടെ മകൾ. മാധവിക്കുട്ടി എന്ന പേരിൽ മലയാളത്തിൽ കഥകളും കമലാദാസ് എന്ന പേരിൽ ഇംഗ്ലീഷിൽ കവിതകളും എഴുതി. 1999- ൽ ഇസ്ലാം മതം സ്വീകരിച്ചത് വലിയ ചർച്ചയായി. എന്റെ കഥ എന്ന ആത്മകഥാസ്പർശിയായ കൃതി ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു. സ്ത്രീമനസ്സിന്റെ തുറന്ന ആവിഷ്കാരങ്ങളായിരുന്നു അവരുടെ ചിന്തകളും എഴുത്തുകളും. ആത്മാവിന്റെ ആ നൈസർഗികമായ ആവിഷ്കാരങ്ങൾ സാമ്പ്രദായിക സമൂഹത്തിൽ അന്നു വരെ അവതരിപ്പിക്കപ്പെട്ടിട്ടില്ലാത്ത സ്ത്രൈണ ചേതനയെ നമ്മുടെ ഭാഷയ്ക്ക് പരിചയപ്പെടുത്തി. ഒരിക്കൽ നോബൽ സമ്മാനത്തിനു നാമനിർദേശം ചെയ്യപെട്ടിട്ടുണ്ട്. ബാല്യത്തെ കുറിച്ചുള്ള മലയാളത്തിലെ ഏറ്റവും സുന്ദരമായ ആഖ്യാനങ്ങൾ അവരുടേതാണ്.
”ജീവിതം എനിക്ക് പല വേഷങ്ങള്‍
സമ്മാനിച്ചുവെങ്കിലും ഉള്ളിന്റെയുള്ളില്‍
പണ്ടത്തെ പാവാടക്കാരിയായ പെണ്‍
കിടാവാണു ഞാന്‍. അമ്മമ്മയുടെ
വാത്സല്യത്തിന്റെ സുരക്ഷിതത്വം കണ്ടെത്തിയ
ഒരു പാവം പെണ്‍കുട്ടി അവളിന്നും
അമ്മമ്മയെ ഓര്‍ക്കുന്നു.”
- കടപ്പാട്:മലയാള നാട് -

No comments:

Post a Comment