Thursday 18 December 2014

പിഞ്ചു ബാല്യങ്ങൾ
രക്തക്കറകളാൽ തുടിക്കുന്ന
ഓർമ്മകളാക്കിയ ഭീരുക്കളെ
കാലം ചോദിക്കും നിന്നോട്,

കാരിരുമ്പാൽ തീർത്തുള്ളോരു
ഹൃദയം പേറിയ കാടിന്റെ ജന്മമേ
അമ്മ തൻ അമ്മിഞ്ഞ പാലിന്റെ
ദൌർലഭ്യം കണ്ടറിയുന്നു .

നിലാവിന്റെ വെളിച്ചവും
ഭൂമിയുടെ മഹത്വവും
ഒരിക്കൽ നീ അറിയുമ്പോൾ
കരഞ്ഞു തീർക്കാൻ ഒരിറ്റു കണ്ണീർ ബാക്കി വെക്ക്‌......
-salam verkot- 

Friday 25 April 2014



ഒരു ഗ്രാമം മുഴുവന്‍ ആഹ്ലാദത്തിന്റെ ഒരേ മനസ്സോടെ ആ മൈതാനത്തേക്ക് ഒഴുകിയെത്തി. മൈതാനത്ത് അടുപ്പ്കൂട്ടി 12 ക്വിന്റല്‍ അരി കൊണ്ട് അവര്‍ നെയ്‌ച്ചോറുണ്ടാക്കി...12 ക്വിന്റല്‍ ഇറച്ചികൊണ്ട് ബീഫ് കറിയും. ബാന്‍ഡുമേളവും ശിങ്കാരിമേളവും ആഹ്ലാദത്തിന്റെ അടയാളങ്ങളായ ഘോഷയാത്ര....എല്ലാത്തിനും നിറം പകര്‍ന്ന് കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട്..കൊടിഞ്ഞി എന്ന ഗ്രാമത്തിലെ നൂറുകണക്കിന് ജനങ്ങള്‍ സന്തോഷത്തിന്റെ വലിയൊരു പന്ത് ഒരുദിനം മുഴുവന്‍ ഉരുട്ടിനടന്നത് ഒരേയോരു നാമത്തിലായിരുന്നു...ഫുട്‌ബോളിന്റെ നാമത്തില്‍. ഒരുപക്ഷേ ലോകത്തൊരിടത്തും നടന്നുകാണില്ലാത്ത ഫുട്‌ബോള്‍ വിജയാഘോഷത്തിന്റെ ഒരു മലപ്പുറം ടച്ച്.
കോട്ടയ്ക്കലില്‍ നടന്ന അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കൊടിഞ്ഞിയിലെ റുമ്മാന്‍ എന്ന ക്ലബ്ബ് ചാമ്പ്യന്‍മാരായതായിരുന്നു ആഘോഷത്തിന്റെ തുടക്കം. ചരിത്രത്തിലാദ്യമായി പ്രദേശത്തെ ചെറിയൊരു ക്ലബ്ബ് വലിയൊരു ടൂര്‍ണമെന്റില്‍ ജേതാക്കളായപ്പോള്‍ നാട് ആ വിജയം ആഘോഷിച്ചത് ആരും ഇതുവരെ കാണാത്ത കൂട്ടായ്മയുടെ വലിയൊരു മൈതാനത്തായിരുന്നു. നാട്ടിലെ മുഴുവന്‍ ആളുകളെയും ഒന്നിച്ചുകൂട്ടി സദ്യ നല്‍കി ഒരു വിജയാഘോഷം. ഒരൊറ്റ രാത്രി കൊണ്ടാണ് കൊടിഞ്ഞിയിലെ നാട്ടുകാര്‍ ആ സ്വപ്നം സാക്ഷാത്കരിച്ചത്.
ബുധനാഴ്ച രാത്രി ടീം ജേതാക്കളായപ്പോള്‍ ഇത്രവലിയ ആഘോഷം കൊടിഞ്ഞിക്കാരുടെ മനസ്സിലുണ്ടായിരുന്നില്ല. എന്നാല്‍ ഫുട്‌ബോള്‍ പ്രേമിയും പ്രവാസിയുമായ മെതുവില്‍ കുഞ്ഞിപ്പ എന്തിനും തയ്യാറായി മുന്നോട്ടുവന്നപ്പോള്‍ നാട്ടുകാരുടെ മനസ്സിലും ആ പൂതിയുണര്‍ന്നു. പിന്നെയെല്ലാം അതിവേഗത്തിലായിരുന്നു. രാത്രി തന്നെ നാട്ടുകാരെല്ലാം ഒത്തുചേര്‍ന്ന് മൈതാനത്ത് പന്തലിട്ടു. രാത്രി തന്നെ പല കടകളില്‍ നിന്നായി അരിയും സാധനങ്ങളും വാങ്ങി. നാടുറങ്ങാത്ത ആ രാത്രിയില്‍ തന്നെ പാചകത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഒരു നാടിന്റെ കൂട്ടായ്മയില്‍ 12,000 പേര്‍ക്കുള്ള സദ്യ റെഡി.
കടപ്പാട്:-kottakkal city (facebook page admins)

Wednesday 23 April 2014



നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു

നാഴിയിടങ്ങഴി മണ്ണുണ്ട്

നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു

നാഴിയിടങ്ങഴി മണ്ണുണ്ട് ഒരു

നാഴിയിടങ്ങഴി മണ്ണുണ്ട്

അതില്‍ നാരായണ കിളി കൂട് പോലുള്ളൊരു

നാല് കാലോല പുരയുണ്ട് ...........

മരിക്കുന്ന സമയത്ത് പി ഭാസ്കരൻ- നമ്മുടെ ഭാസ്കരൻ മാഷ് - മറവിരോഗത്തിന്റെ പിടിയിലായിരുന്നു. ഓർത്താൽ തന്നെ ഞെട്ടലുളവാകുന്ന മറവിയുടെ ആഴത്തിൽ മുങ്ങിത്തപ്പുമ്പോഴും വേദിയിൽ ഒരു പാട്ടു കേട്ട്, ‘നല്ല പാട്ട് ആരുടെയാണ് അത്’ എന്ന് സ്വന്തം പാട്ടിനെപ്പറ്റി അദ്ദേഹം ചോദിച്ചു. അനുഭവങ്ങൾക്ക് ആകൃതി നൽകുന്ന ഭാഷയേക്കാൾ പ്രാചീനമാണ് സംഗീതത്തിന്റെ വഴികൾ എന്നുള്ളതുകൊണ്ട് ആ തിരിച്ചു പോക്കിൽ ഒരു ചെറു പുഞ്ചിരിയുണ്ട്. അലിഞ്ഞ് അലിഞ്ഞ് മറ്റൊന്നായിക്കൊണ്ടിരിക്കുന്ന പരിണാമത്തിന്റെ ഇടവേളയിൽ വേണം എന്നു വച്ചല്ലാതെയുള്ള ഒരു തിരിഞ്ഞു നോട്ടം. ഒരു ചെറു പുഞ്ചിരി. പക്ഷേ ഭൌമികമായ ലോകത്തെ മൂലകങ്ങൾ കൊണ്ട് വിശദീകരിക്കാവുന്ന ഒന്നല്ല ഇത്. സ്വപ്നങ്ങൾ നിർമ്മിക്കുന്ന പദാർത്ഥങ്ങളില്ലേ? അതുപോലെയുള്ള എന്തോ ചിലതുകൊണ്ടുണ്ടാക്കിയ മായികമായ ഒരു ലോകത്തെ കഥയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ മറവി അനന്തയിലേയ്ക്കുള്ള പിടച്ചിലാണ്. അനുഭവങ്ങളുടെ ക്ഷണികവും ചെറുതുമായ ഒരു ലോകത്തിന്റെ കെട്ടുപാടുകളിൽ നിന്ന് അഴിഞ്ഞ് അപാരമായ മറ്റൊന്നിലേയ്ക്ക് വിലയം പ്രാപിക്കൽ. അതൊരു വർത്തമാനക്രിയയാണ്."

പി ഭാസ്കരന്‍ മാഷ്‌ ഓര്‍മ്മയായിട്ട് ഇന്നത്തേക്ക് ആറു വര്‍ഷം ..

അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ കൂപ്പു കൈ ................!!
ആള് ഒഴിഞ്ഞ ക്ലാസ്സ് മുറികള്ക്ക് ഒരുപാട് കഥകള് ബാക്കി ഉണ്ടാകും പറയാന്. സൗഹൃദത്തിന്റെ,വഴക്കിന്റെ,ബഹളത്തിന്റെ,നിശബ്ദതയുടെ ,ആരും കേള്ക്കാതെ പറയുന്ന പ്രണയത്തിന്റെ...,നഷ്ടപെട്ട് പോയ പ്രണയത്തിന്റെ,അങ്ങനെ ഒരുപാട്... ഒരുപാട്. ആ ക്ലാസ്സ് മുറികള് പിന്നീട് എപ്പോഴെങ്കിലും കാണുകയാണെങ്കില് മനസ്സില് ആദ്യം തോന്നുക ഒന്നുറക്കെ കരയാനാകും...ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ദിനങ്ങളെ ഓര്ത്ത്...

യാതൊരു കലർപ്പുമില്ലാത്ത ജന്മവാസനകളോടെയാണ് നമ്മുടെ സൃഷ്ടിപ്പ്. മാതാവിന്റെ ഗർഭ ഗേഹത്തിൽ നിന്നുള്ള ആ വരവ് എത്ര ശുദ്ധിയോടെയും നന്മയോടെയുമായിരുന്നു. പതുക്കെ നമ്മൾ ശരിയും തെറ്റും തിരിച്ചറിഞ്ഞു. പിന്നെ ശരിയും തെറ്റും വകതിരിക്കാതെ ജീവിക്കാനും തുടങ്ങി. കുഞ്ഞുങ്ങളെ നോക്കൂ,എത്ര പരിശുദ്ധവും ആകർഷകവുമാണ്
അവരുടെ രീതികൾ. മനസ്സിന്റെ നന്മയിൽ അവർ നമ്മുടെ ഗുരുക്കളാണ്. എന്തുമാത്രം സന്തോഷമാണ് അവരുടെ മനസ്സു നിറയെ. ചെറിയ നേട്ടങ്ങളിൽ പോലും അവർ കൂടുതൽ സന്തോഷമുള്ളവരാകുന്നു. ദുഖങ്ങളെ വളരെ വേഗം മറക്കുന്നു. പിണക്കങ്ങൾ അതിലേറെ വേഗത്തിൽ ഇണക്കങ്ങളാകുന്നു. ,.

"പുഞ്ചിരിയുടെ ഒരു വസന്തകാലം എനിക്ക് സമ്മാനിച്ച് എന്നിലേക്ക് വന്നിറങ്ങിയ ഒരു ഇണ കുരിവി ആയിരുന്നു അവള്‍ ...

എന്നിലെ സ്നേഹത്തെ എനിക്ക് കാട്ടി തന്നവള്‍ ..!!

ഞാന്‍ അറിയാത്ത ഏനിക്കു പഠിക്കാന് കഴിയാത്ത ഒരു വലിയ പാടമായിരുന്നു അവളുടെ ആ സ്നേഹം ..!!

ജീവിതകാലം അത്രയും സ്നേഹിച്ചാല്‍ തീരാത്ത അത്രയും സ്നേഹം അവള് എന്റെ ഒരു പുഞ്ചിരിക്കു വേണ്ടി മാത്രം ഒഴുക്കി ..

ഒരു ആയുസില് എനിക്ക് കിട്ടിയ വില പറയാന് കഴിയാത്ത ഒരു നിധി .

എന്തിനും മറ്റൊന്ന് പകരം വെയ്കാം പക്ഷെ അവള്ക്കു പകരം മറ്റൊന്ന് എന്ന് ചിന്തിക്കുവാന് പോലും കയിയുമായിരുന്നില്ല ..!!


വെറുക്കുന്നതിനെ പോലും സ്നേഹിച്ച അവള് ഇന്ന് എനിക്ക് കൂട്ടായി ഇല്ല...!!



നഷ്ട്ട സ്വപ്നങ്ങളുടെ സുന്ദര ഭാവങ്ങളാണ് യഥാര്‍ത്ഥ സ്നേഹം..!!

മനസ്സില്‍ എപ്പോയോ ഓടി നടന്ന ,

സുന്ദരമായ ഒരു ബാല്യത്തിന്റെ

ഓര്മ്മകളിലേക്ക് ഒരു മാത്ര കൈ കോര്‍ക്കാന്‍ ഒരു ശ്രമം .....

ഒരു മഞ്ഞുകാലത്തിന്റെ ഓര്മ്മപ്പെടുത്തല് ..!! ,...........

ഓര്മ്മകളുടെ ഇരുള്‍ മൂടിയ ചില്ലയില് നിന്നൊരുപാടോന്നും അകലെ അല്ലെങ്കിലും

ബാല്യത്തിലേക്ക് ഒരെത്തിനോട്ടം അതൊരു സുഖമുള്ള നൊമ്പരമാണ് ....!!

തിരിച്ചു കിട്ടാത്ത കുട്ടിക്കാലം.......മധുരിക്കുന്ന ഓര്മ്മകള് നല്കിയ ആ കാലം .ഇണങ്ങിയും,പിണങ്ങിയും,കുറുമ്പ് കാണിച്ചു നടന്നിരുന്ന ആ കാലം ഇനി ഓര്‍മ്മകളില്‍ മാത്രം ,..!!