Tuesday 22 April 2014

എനിക്കെന്റെ ഉമ്മയെ ഓർക്കാൻ/സ്നേഹിക്കാൻ ഒരു പ്രത്യേക ദിനം വേണ്ട ,എന്നാലും .....മാതൃ സ്നേഹത്തിനു ഇന്ന് പുല്ലു വില കല്പിക്കുന്ന പുതു തലമുറയിലെ ചിലരെങ്കിലും മനസ്സിലാകാൻ വൈകുന്ന സത്യം ,........"നേര്‍ത്ത് നനവാര്‍ന്ന സ്പന്ദനങ്ങളില്‍ , ജീവന്‍ തുടിക്കുന്ന കൊച്ചറക്കുള്ളില്‍ എല്ലാ സുരക്ഷിതത്വവും ഒരു പൊക്കിള്‍ക്കൊടി ബന്ധത്തിലൂടെ അനുഭവിച്ചറിഞ്ഞ് , കളിച്ച് കൈകാലിട്ടടിച്ച് പത്തു മാസങ്ങള്‍ക്കിപ്പുറം ഒരു ദിനം – സ്വാതന്ത്ര്യത്തിന്റെ വാവിട്ട കരച്ചിലില്‍ ഒരു പുതുപ്പിറവി – മാതൃത്വം. അമ്മിഞ്ഞപ്പാല്‍ നുണഞ്ഞ് മാതൃത്വത്തെ മഹനീയമാക്കുന്ന അസുലഭ നിമിഷങ്ങള്‍ . അതെ, മാതൃത്വം അതിധന്യമാണ്‌; പരിപാവനമാണ്‌...." """....,.."
ലോക മാതൃദിനം. കമിഴ്ന്ന് വീഴും മുന്‍പ്, നടക്കാന്‍ പഠിക്കും മുന്‍പ്, വാക്കുകള്‍ ഉരിയാടും മുന്‍പ്, പിഞ്ചു ചുണ്ടില്‍ നിന്നും ഭാഷാഭേദങ്ങള്‍ക്കപ്പുറം രണ്ടക്ഷരം – അമ്മ.
എല്ലാ ഹൃതുക്കളുടെയും സൗരഭ്യം പരത്തുന്ന ഒരു വസ്തു ഭൂമിയിലുണ്ടെങ്കില്‍ അത് സ്ത്രീ മാത്രമാണെന്ന കാല്പനിക ഭാവനക്കപ്പുറം മനുഷ്യത്വത്തിന്റെ മൂല്യമറിയുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ സ്ത്രീ അഥവാ അമ്മ വഹിക്കുന്ന പങ്ക് നിസ്തുലമാണ്‌.,...ജനനം മുതലുള്ള ഓരോ ചുവടുവയ്പ്പിലും അവളില്‍ – അവനില്‍ അമ്മയുടെ കരസ്പര്‍ശമുണ്ട്, ഹൃദയതാളമുണ്ട്. നെഞ്ചോടു ചേര്‍ത്ത് ലാളിക്കുമ്പോള്‍ സംക്രമിക്കപ്പെടുന്നത് ഒരു സംസ്കാരമാണ്‌. ആ സംസ്കാരത്തിന്റെ തീച്ചൂളയില്‍ നിന്നാണ്‌ ഭാവി വാഗ്ദാനങ്ങളുടെ പിറവി.
ജാഗ്രതയോടെ മാനവസമൂഹത്തെ നോക്കിക്കാണുന്ന ഒരു തലമുറയാണ്‌ നമുക്കാവശ്യം. അതിനുവേണ്ടിയാണ്‌ നമ്മുടെ കാത്തിരുപ്പ്. ആ പ്രയാണത്തില്‍ മാതൃത്വത്തിന്റെ സ്നേഹ സ്പര്‍ശവും കൈതലോടലും ലിംഗഭേദങ്ങള്‍ക്കപ്പുറം മനുഷ്യനന്മയെ മനസ്സി ലാക്കാക്കുന്ന ഒരു സാംകാരിക പരിവര്‍ത്തനമായിത്തീരട്ടെ എന്ന പ്രത്യാശ വയ്ക്കുന്നു; ഈ മാതൃ ദിനത്തില്‍,.....

No comments:

Post a Comment