Monday, 26 November 2012

ഓര്‍മ്മകള്‍ ഒരുപാട് പിന്നിലേക്കു വിളിക്കുമ്പോള്‍ ,
പാതി വഴിയില്‍ യാത്ര പറഞ്ഞ പഥികനെ പോലെ
ഓര്‍മ്മകളുടെ ആഴങ്ങളിലെക്കുള്ള യാത്രയില്‍ വേര്‍പാടിന്റെയും
ഓര്‍മ്മപ്പെടുതലിന്റെയും സ്വരങ്ങള്‍
ഒരുപോലെ കാതിലലയടിക്കുന്നു ...!!
കാലതിഷ്ട്ടിതമായി രൂപാന്തരപ്പെട്ട നമ്മുടെ സംസ്കാരവും
പലതും ഓര്‍മ്മിപ്പിച്ചു ..!! പിന്നിട്ട വഴികളിലെ കാല്‍ പാടുകള്‍
പിന്തുടര്‍ന്ന് ആരെങ്കിലും ഒരുനാള്‍ ഈ വഴിയരികില്‍ എത്താതിരിക്കില്ല ..!!

Sunday, 25 November 2012

                       പ്രതീക്ഷ 
പിന്നിടുന്ന നിമിഷങ്ങള്‍ക് പുനരവതാരമില്ല ..!!
കൊയിഞ്ഞു പോയ നിമിഷങ്ങള്‍ തിരിച്ചു വരില്ല ..!!
നിരാശയോടെ നോക്കിയിട്ട് കാര്യമില്ല,..!!
ആശയോടെ തിരിച്ചു വിളിച്ചാല്‍ മടങ്ങി വരില്ല ,...!!

    നല്ലൊരു നാളേക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു 
സന്തുഷ്ട്ടമായൊരു പ്രഭാതത്തെ വരവേല്‍ക്കാന്‍ ..!!
ദൈവത്തിന്റെ കണക്കു പുസ്തകത്തിലെ
ഒരു ഏടും ഇന്നിപ്പോള്‍ മറഞ്ഞു കയിഞ്ഞു ..!!


Saturday, 24 November 2012


         കലാലയം ..!

കാലത്തിന്റെ കുസൃതികള്‍ അറിയാതെ
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും
കൊതിക്കുന്ന മനസ്സുമായി
കലാലയത്തിന്റെ പടികള്‍ കയറി
ഒരു ദേശാടനം പൂര്‍ത്തിയാകുന്നു ....!!
ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത സ്നേഹത്തിന്റെ
വര്‍ണ്ണ ബിന്ദുക്കള്‍, അറിയാതെ വഴുതി പോയ
ആ വില പിടിച്ച മുത്തുകള്‍ ഇനി എവിടെ തിരഞാലാണ്
കിട്ടുക എന്നറിയില്ല ...!!
എന്നാലും എന്നും ഓര്‍മ്മിക്കുവാനും
ഓമനിക്കുവാനും കൊയിഞ്ഞു പോയ കുറെ
ധന്യമായ നിമിഷങ്ങളും നെയ്തെടുക്കപ്പെട്ട കിനാക്കളും പറയാന്‍ മറന്ന ഇഷ്ട്ടങ്ങളും
അറിയാതെ പോയ ഇഷ്ട്ടങ്ങളും മാത്രം ,..!!