Thursday, 13 October 2011

                 ബാല്യം ..  
കുസൃതികളുടെ പൂക്കാലം തന്ന ബാല്യം ..
നഷ്ടപ്പെട്ട ബാല്യത്തിന്റെ ഓര്‍മ്മകള്‍ ,
ഒരിക്കലും തിരിച്ചു വരാത്ത നല്ല നാളുകള്‍ ..
 ഓര്‍മ്മയുടെ അങ്ങേ അറ്റത്ത്‌ എല്ലാര്‍ക്കും ബാല്യം-
ഉണ്ടാകും ,അതിലെ വിത്യസ്തതയാണ് ഭംഗി ,,
പുതിയ തലമുറ വേര്‍പാടിന്റെ നിമിഷങ്ങളില്‍,
നഷ്ടങ്ങളെ ഓര്‍ത്തു സങ്കടപ്പെടുകയോ ......?
പിരിഞ്ഞ സൗഹൃദത്തെ ഓര്‍ത്തു വിലപിക്കുകയോ ....??
നഷ്ടമാകുന്ന ഇന്നലെകള്‍ക് സാക്ഷിയായി നമ്മുടെ ഓര്‍മ്മകള്‍ മാത്രം ,...!!

Monday, 10 October 2011

          മനസ്സിന്റെ വിങ്ങല്‍ ....!!
 ഒരിക്കല്‍ എന്‍ മനമെന്നോട്  മന്ത്രിച്ചിരുന്നു .
മാനത്തെ വെള്ളിതേരില്‍ കൊണ്ട് പോകാമെന്ന് ...
മരണമാം വഴിയില്‍ നില വിളക്കായ്‌ വന്നൊരു പുഷ്പം ...
അതാണെന്‍ പ്രിയ സഖി ...!!
 ജീവിതമാം യവനിക താണ്ടാന്‍ ഇനിയുണ്ടാകും ,
അവളെന്‍ ചാരെ ...
മിഴികളില്‍ കണ്ട സങ്കല്‍പം  സത്യമായപ്പോള്‍ ...
മഴമുകില്‍ ചാരുതയില്‍ നിലാവ് പോലെ ....
നിമിഷങ്ങളെല്ലാം നിര്‍വീര്യമായതോ..?
വിരഹമാം ചിന്തയില്‍ മുഴുകിയതോ ,..........
  കിനാവുപോലും സുഗന്ധം നല്‍കി 
പവിത്രമാക്കിയ  ദിനങ്ങള്‍ ,....
കനലെരിയുന്നൊരു ഹൃദയം പറഞ്ഞു ..
നിനക്കുമേല്‍ വീണ നിഴലില്‍ മരണത്തിന്റെ  ഗന്ധം ...!!